നാല് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; അരിശം തീരാതെ കുത്തികൊന്നു, പിന്നീട് സംഭവിച്ചത്…

ചണ്ടീഗഢ്: നാല് വയസ്സുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു. ഹരിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഫരീദാബാദ് ജില്ലയിലെ അസൗടി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. കുത്തിക്കൊന്നതിന് ശേഷം മൃതദേഹം ആരും കാണാതിരിക്കാന്‍ വീടിനുള്ളില്‍ ഒളിപ്പിച്ച്‌ വെക്കുകയായിരുന്നു.

കുട്ടിയുടെ പിതാവിന്റെ കടയിലെ ജീവനക്കാരനാണ് നാല് വയസ്സസുകാരിയെ ബലാത്സംഗം ചെയ്തത്. ബേക്കറി കടയിലെ ജീവനക്കാരനായ ഭോല (24) യെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി കൊല്ലപ്പെടുന്നതിന് മുമ്ബ് ബലാതാസംഘത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് കടയില്‍ നിന്നിറങ്ങി വീട്ടില്‍ കൊണ്ടുപോയി വിടാമെന്നും പറഞ്ഞ് കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നു.

എന്നാല്‍ നേരം വൈകിയിട്ടും കുട്ടിയും ഭോലയും വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് ഗ്രാമവാസികള്‍ ഒന്നടങ്കം ഭോലയിലെ വീട്ടിലെത്തി. വീട് മുഴുവന്‍ പരിശോധിച്ചു. പരിശോധനയ്ക്കിടിയിലാണ് കുട്ടിയുടെ മൃതദേഹം പെട്ടിക്കുള്ളില്‍ അടച്ചിട്ടതായി കണ്ടത്. തുടര്‍ന്ന് പോലീസ് ഭോലയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *