കെവിന്‍ വധക്കേസിലെ രണ്ടു പൊലീസുകാര്‍ക്ക് ജാമ്യം; പുറത്തിറങ്ങുന്നത് കൈക്കൂലി വാങ്ങി കുറ്റകൃത്യം തടയാതിരുന്നവര്‍

കോട്ടയം: കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച കോട്ടയത്തെ ദളിത് യുവാവ് കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ടു പൊലീസുകാര്‍ക്ക് ജാമ്യം. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജു, ജീപ്പ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.ഇവരെ കസ്റ്റഡിയില്‍ കിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി തള്ളി. കേസിലെ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നിലവില്‍ ഇരുവരും സസ്പെന്‍ഷനിലാണ്. തടയാനാകുമായിരുന്ന ഒരു കുറ്റകൃത്യത്തിന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഐ ജി വിജയ് സാഖറെ ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. കെവിന്റെ കൊലപാതകം പൊലീസിന്റെ വീഴ്ചയെതുടര്‍ന്നാണ് സംഭവിച്ചതെന്ന് ആദ്യ ഘട്ടം മുതല്‍ വിമര്‍ശനം നിലനില്‍ക്കുമ്ബോഴാണ് ഇപ്പോള്‍ കൈക്കൂലി വാങ്ങി തടയാന്‍ കഴിയുമായിരുന്ന ഒരു കൊലപാതകത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കാണ് ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെവിനും നീനുവും വിവാഹം രജിസ്റ്റര്‍ ചെയ്തത്. മതമൊന്നെങ്കിലും ദളിതനെന്നത് കുറവായി കണ്ട വീട്ടുകാരുടെ ഭീഷണി.സഹോദരന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഒന്നുകണ്ടുപിടിച്ചുതരണേയെന്ന് യാചിച്ചപ്പോള്‍ ഫോണ്‍ വിളിച്ച്‌ കളിച്ച പൊലീസുകാരെ.കെവിനെ പോലെ തന്നെ നീനുവിനുമുണ്ടായിരുന്നു ഭീഷണി. എന്തും ചെയ്യാന്‍ നീനുവിന്റെ കൂട്ടര്‍ മടിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് നീനുവിന്റെ സുരക്ഷയെ കരുതി ഹോസ്റ്റലിലാക്കിയത്. എന്നാല്‍ ഇരുവരെയും ഒന്നിച്ചുജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന മാതാപിതാക്കളും സഹോദരനും ആ ഇരുപത്തിമൂന്നുകാരന്റെ ജീവനെടുക്കാന്‍ അതൊന്നും തടസ്സമായില്ല.

കേസില്‍ നീനിവിന്റെ അമ്മ രഹനയെ ഒഴികെ എല്ലാ പ്രതികളേയും പൊലീസ് പിടികൂടി. ഇവരുടെ ബന്ധുവീടുകള്‍ ഉള്‍പ്പടെ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. നീനുവിന്റെ അമ്മ വിദേശത്തേക്ക് കടന്ന് കളയാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. നീനുവിന്റെ അമ്മയാണ് സഹോദരന്‍ ഷാനു ചോക്കോയെ നിരന്തരം ഫോണില്‍ വിളിച്ച്‌ പ്രശ്‌നം ഗുരതരമാണെന്നും മകളെ എത്രയും വേഗം തിരിച്ചെത്തിക്കാന്‍ നാട്ടിലെത്തണമെന്നും ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും വീട് അക്രമിച്ച്‌ ഭീകരാന്തരീക്ഷം ശ്രിഷ്ടിച്ചാണ് തട്ടിക്കൊണ്ട് പോകല്‍ നടന്നത്. ഒരു പകലും രാത്രിയും നീണ്ട മര്‍ദ്ദനത്തിനും കൊടിയ പീഡനത്തിനുമൊടുവില്‍ തെന്മല ചിറക്കരയാറ്റില്‍ നിനന്ും തിങ്കളാഴ്ച രാവിലെയാണ് കെവിന്റെ മൃതദേഹം കിട്ടിയത്. വന്‍ പ്രതിഷേധങ്ങള്‍ക്കും ജില്ലയില്‍ ഹര്‍ത്താലിനും വഴിവെച്ച സംഭവത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല.മിശ്രവിവാഹിതരായ നീനുവിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും കെവിന്റെ ജാതിയും സാമ്ബ്ത്തികമായി പിന്നോക്കം നില്‍ക്കുന്ന അവസ്ഥയും അംഗീകരിക്കാനുള്ള മടിയായിരുന്നു ദുരഭിമാന കൊലയില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *