തിരുവനന്തപുരം: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത് പരിഭ്രാന്തി പടര്‍ത്തി. ഇന്ത്യന്‍ വ്യോമസേന വിമാനം ഐ എഫ് സി 31 തിരുവനന്തപുരത്തുനിന്നും പറന്നുയര്‍ന്ന് മൗറീഷ്യന്‍ എയര്‍ സ്‌പേസിലേയ്ക്ക് പ്രവേശിച്ചതോടെ റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.14 മിനിട്ടോളം റഡാറില്‍ നിന്നും അപ്രത്യക്ഷമായത് പരിഭ്രാന്തി പരത്തുകയായിരുന്നു. 2.08ന് തിരുവനന്തപുരത്ത് നിന്നും പറന്നുയര്‍ന്ന വിമാനം മൗറീഷ്യസ് എയര്‍ സ്‌പേസിലേയ്ക്ക് കടന്നയുടനെയാണ് എയര്‍ ട്രാഫിക് കണ്‍ ട്രോള്‍ റൂമുമായുള്ള ബന്ധം വിച്ഛേദിച്ചത്.
തുടര്‍ന്ന് മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ ട്രോള്‍ ഇന്‍സെര്‍ഫ മുന്നറിയിപ്പ് നല്‍കി. സാധാരണഗതിയില്‍ മുപ്പത് മിനിട്ടോളം ഒരു വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായാലാണ് ഇന്‍സെര്‍ഫ പുറപ്പെടുവിക്കുക. വിമാനത്തില്‍ വി ഐ പി ആയതിനാല്‍ അധികൃതര്‍ ഉടനെ ഇന്‍സെര്‍ഫ പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ 4.58ഓടെ വിമാനത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ എയര്‍ ട്രാഫിക് കണ്‍ ട്രോളിന് ലഭിക്കുകയും തുടര്‍ന്ന് മാനം സുരക്ഷിതമായി മൗറീഷ്യസ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയും ചെയ്തു.
അഞ്ച് ദിവസത്തെ സൗത്ത് ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിരിച്ചതായിരുന്നു സുഷമ സ്വരാജ്.
