എടപ്പാള്‍ തിയേറ്റര്‍ പീഡനം: നടപടി എടുക്കാതിരുന്ന എസ്‌ ഐ അറസ്‌റ്റില്‍

മലപ്പുറം:  എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ പരാതി ലഭിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാതിരുന്ന ചങ്ങരംകുളം എസ്‌ ഐ കെ ജി ബേബിയെ അറസ്‌റ്റ്‌ ചെയ്‌തു. സസ്‌പെന്‍ഷനില്‍ ആയിരുന്ന എസ്‌ഐക്കെതിരെ നേരത്തെ പോക്‌സോ ചുമത്തി കേസെടുത്തിരുന്നു.

തിയേറ്ററില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ കുറിച്ച്‌ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പരാതിനല്‍കിയിട്ടും പ്രതി മൊയ്‌തീന്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ എസ്‌ഐ തയ്യാറായിരുന്നില്ല.പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്‌ ശേഷമാണ്‌ കേസ്‌ എടുത്തത്‌. ബാലപീഡനങ്ങള്‍ പരാതിയായി ലഭിക്കുമ്ബോള്‍ പാലിക്കേണ്ട മാര്‍ഗരേഖകളും എസ്‌ ഐ അവഗണിച്ചു.

ഏപ്രില്‍ 18നാണ് തിയറ്ററിനകത്ത് പത്തുവയസ്സുകാരി പീഡനത്തിനിരയായത്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്‌ലൈനിനു കൈമാറി. 26നു തന്നെ കേസെടുക്കാനുള്ള ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസിനു കൈമാറിയെങ്കിലും സംഭവം വിവാദമായതിനു ശേഷമാണ് പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *