കെവി​െന്‍റ ജീവനെടുത്തവരുടെ സംരക്ഷണം വേണ്ട, മാനസിക രോഗിയെന്ന്​ ചിത്രീകരിക്കാന്‍ ശ്രമം- നീനു

കോട്ടയം: കെവി​​െന്‍റ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കി​ല്ലെന്ന്​ നീനു. മാനസിക പ്രശ്​നമു​ണ്ടെന്ന്​ വരുത്തി തന്നെ കെവി​​െന്‍റ വീട്ടില്‍ നിന്ന്​ പുറത്തുകൊണ്ടുവരാനാണ്​ പിതാവായാ ചാക്കോയുടെ ​ശ്രമമെന്നും നീനു പറഞ്ഞു. ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്​. കെവി​​െന്‍റ വീട്ടിലെ ത​​െന്‍റ താമസം ഇല്ലാക്കാനാണ്​ ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും നീനു കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലം മുതല്‍ സ്വന്തം വീട്ടില്‍ പീഡനം നേരിട്ടിരുന്നു. കെവിനെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയില്‍ അമ്മക്കും പങ്കുണ്ട്​. കെവി​​െന്‍റ വീട്ടില്‍ താമസിച്ച്‌​​ പഠനം പൂര്‍ത്തിയാക്കാനാണ്​ ഉദ്ദേശമെന്നും സ്വന്തം വീട്ടിലേക്ക്​ മടങ്ങി​േപാകില്ലെന്നും നീനു വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *