സീറ്റ് നല്‍കിയത് രാഷ്ട്രീയ തീരുമാനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് രാഷ്ട്രീയ തിരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം കോണ്‍ഗ്രസിനെയും മുന്നണിയെയും ശക്തിപ്പെടുത്തും. വസ്തുതയറിയാതെയുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു തവണത്തേക്ക് മാത്രമുള്ള ധാരണ പ്രകാരമാണ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഇതിലൂടെ കോണ്‍ഗ്രസിന്‍റെ സീറ്റ് നഷ്ടപ്പെടുകയില്ല. 2020 ല്‍ ഇതിന് പകരമായി രണ്ട് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ഇത്തരത്തില്‍ സീറ്റുകള്‍ മാറിയിട്ടുണ്ട്. അങ്ങിനെയാണ് അബ്ദുല്‍ വഹാബിന്‍റെ സീറ്റ് എ.കെ ആന്‍റണിക്ക് നല്‍കിയത്. ലീഗും മറ്റ് ഘടകക്ഷികളും ചേര്‍ന്നാല്‍ മാത്രമേ മുന്നണി ശാക്തമാകൂ. ഇക്കാര്യങ്ങള്‍ ഹൈകമാന്‍ഡിന് മനസിലായതിനാലാണ് തീരുമാനം അംഗീകരിച്ചത്.കോണ്‍ഗ്രസിനും യു.ഡി.എഫിനും ധാരണ ഗുണകരമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുണിയെയും ബി.ജെ.പിയെയും നിലംപരിശാക്കാന്‍ ഇതോടെ യു.ഡി.ഫിനാവുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *