ജില്ലയില്‍ ശമ്പള സമ്പാദ്യ പദ്ധതി ആരംഭിക്കും

മലപ്പുറം: നിശ്ചിത വരുമാനക്കാരായ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരുടെ വേതനത്തില്‍ നിന്ന് ഒരു തുക മാസം തോറും ദേശീയ സമ്പാദ്യ പദ്ധതിയില്‍ നേരിട്ട് നിക്ഷേപിക്കുന്ന ശമ്പള സമ്പാദ്യ പദ്ധതി ജില്ലയില്‍ ആരംഭിക്കും. ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് സമ്മേളനഹാളില്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഓഫീസര്‍മാരുടെ അവലോകനയോഗത്തില്‍ ഇത് സംബന്ധിച്ച അറിയിപ്പ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഓരോ വകുപ്പും ഇതുവരെ സമാഹരിച്ച തുക യോഗത്തില്‍ അവലോകനം ചെയ്തു. കണക്കുകള്‍ പ്രകാരം ബ്ലോക്ക്തലത്തില്‍ ഏറ്റവും കൂടുതല്‍ തുക (21.98 കോടി) സമാഹരിച്ചത് തിരൂര്‍ ബ്ലോക്കും രണ്‍ണ്ടാം സ്ഥാനത്ത് 18.92 കോടി സമാഹരിച്ച താനൂര്‍ ബ്ലോക്കുമാണ്. ജില്ലാ ഉദ്യോഗസ്ഥരില്‍ കൂടുതല്‍ തുക (1.98 കോടി) സമാഹരിച്ചത് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറാണ്. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവരെ യോഗം അഭിനന്ദിച്ചു.

ജില്ലയിലെ 707 ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ 24,4047 ആര്‍.ഡി അക്കൗണ്ടുകളിലായി ഇതുവരെ 225.35 കോടി സമാഹരിച്ചിട്ടുണ്ടണ്‍്. സംസ്ഥാനത്ത് മലപ്പുറം നിക്ഷേപ സമാഹരണത്തില്‍ മുന്നാം സ്ഥാനത്താണ്. കൊല്ലം, ആലപ്പുഴ ജില്ലകള്‍ യഥാക്രമം ഒന്നും രണ്‍ണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്‌കൂള്‍ സഞ്ചയിക പദ്ധതിയില്‍ 55,000 കുട്ടികളുമായി ഒന്നാംസ്ഥാനവും സുകന്യ പദ്ധതിയില്‍ മൂന്നാം സ്ഥാനവും ജില്ല കരസ്ഥമാക്കി. ദേശീയ സമ്പാദ്യ പദ്ധതിയില്‍ ജില്ലയുടെ മിച്ച നിക്ഷേപം 80.39കോടിയാണ്. ഇത് 100 കോടിയിലെത്തിക്കാന്‍ പരിശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ദേശീയ സമ്പാദ്യ പദ്ധതി ഡപ്യൂട്ടി ഡയറക്ടര്‍ കെ.വി. രാമകൃഷ്ണന്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷനര്‍ സറീന എ. റഹ്മാന്‍, മഞ്ചേരി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് പി.ജെ ജയിംസ്, ദേശീയ സമ്പാദ്യ പദ്ധതി അസി. ഡയറക്ടര്‍ യു.കെ. ഷാഫി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *