ഇടുക്കി: തൊടുപുഴ സ്വദേശികളായ കമിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. തൊടുപുഴ, കോടിക്കുളം സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മൂലം യുവാവിെന്റ പാലക്കാടുള്ള അമ്മാവെന്റ വീടിലായിരുന്നു അഭയം തേടിയിരുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ സ്റ്റേഷനില്‍ ഹാജരായ യുവാവിനെയും പെണ്‍കുട്ടിയെയും കരി മണ്ണൂരിലേക്ക് കൊണ്ടുവന്നു. രണ്ട് പേരെയും അല്പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. യുവാവിനെയും സഹോദരിയെയും കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി യുവാവിെന്റ അമ്മയും ആരോപിച്ചു.
തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുെണ്ടന്നും പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവാവെഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് വീട്ടില്‍ നിന്ന് പീഡനം സഹിക്ക വയ്യാതെയാണ് വീടുവിട്ടിറങ്ങിയത്. തെന്റ വീട് ഗുണ്ടകള്‍ വളഞ്ഞിട്ടുെണ്ടന്നും യുവാവ് പരാതിപ്പെടുന്നു.
യുവാവിനെ സഹായിച്ച സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുവതിയുെട പിതാവ് ഫോണിലൂടെ ഭീഷണി സന്ദേശമയച്ചെന്നാണ് പരാതി. കഴിഞ്ഞ 15 ദിവസം മുമ്ബ് പത്രവാര്‍ത്ത കണ്ടിരുന്നില്ലെ, ഞാനിനി ജീവിക്കുന്നത് നിങ്ങളെ കൊല്ലാന്‍ വേണ്ടി മാത്രമാണെന്നും യുവാവിനെ സഹായിച്ചവരെയും വെച്ചേക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നതായും സുഹൃത്തുക്കള്‍ വ്യക്തമാക്കി.
