ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ മഹാനായ ഭരണാധികാരിയായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രത്തിലെ മഹാനായ ഭരണാധികാരി മേവാര്‍ രാജാവായിരുന്ന റാണാ പ്രതാപ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അക്ബറില്‍നിന്ന് തന്റെ കോട്ട തിരികെപ്പിടിച്ച ധീരനായിരുന്നു റാണാ പ്രതാപ്. റാണാ പ്രതാപ് തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കണമെന്നതായിരുന്നു അക്ബറിന്റെ ആവശ്യം. തുര്‍ക്കിയായ അക്ബറിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിനാല്‍ അക്ബറിനെ ചക്രവര്‍ത്തിയായി അംഗീകരിക്കാന്‍ റാണാ പ്രതാപ് തയ്യാറായിരുന്നില്ല- റാണാ പ്രതാപിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആര്‍എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.
ഉത്തര്‍പ്രദേശ് എംഎല്‍എ ആയ സംഗീത് സോം മുഗള്‍ രാജാക്കന്‍മാരുമായി ബന്ധപ്പെട്ട് മുന്‍പ് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ബാബര്‍, അക്ബര്‍, ഔറംഗസീബ് തുടങ്ങിയ മുഗള്‍ രാജാക്കന്‍മാര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ചരിത്രത്തില്‍നിന്ന് ഇവരുടെ പേരുകള്‍ നീക്കംചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
