പിവി അന്‍വറിന്റെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഉത്തരവ്;ഇന്ന് വൈകുന്നേരത്തിന് മുന്‍പ് റിപ്പോര്‍ട്ട് നലല്‍കാനും ഉത്തരവ്

കോഴിക്കോട്: നിലമ്ബൂരിലെ ഇടത് എംഎല്‍എ പിവി അമന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയ്യിലെ വാട്ടര്‍ തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ നിര്‍ദ്ദേശം. മണ്ണിടിച്ചില്‍ രൂക്ഷമായ സ്ഥലത്ത് പാര്‍ക്ക് പ്രവര്‍ത്തികരുതെന്ന് ദുരന്ത നിവാരണ അതോരിറ്റിയാണ് ഉത്തരവിറക്കിയത്.കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ ഇപ്പോള്‍ പഞ്ചായത്തിന്റെ നിര്‍ദേശമാണ് വന്നിരിക്കുന്നത്.. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുന്നിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതായുള്ള ഭീതിയെത്തുടര്‍ന്നാണ് നടപടി.

നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃതമായി നിര്‍മ്മിച്ച പാര്‍ക്കില്‍ അപകടഭീഷണിയുയര്‍ത്തുന്ന രീതിയില്‍ വെള്ളം സംഭരിച്ചിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ടായിരുന്നു. എന്നാല്‍ വെള്ളം എങ്ങനെ വറ്റിക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കഴിഞ്ഞ ദിവസം പാര്‍ക്കിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം വരുന്നത്. തുടര്‍ന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ് നല്‍കിയിരുന്നു.പാര്‍ക്കിനുള്ളില്‍ അപകടകരമായ വിധത്തില്‍ വെള്ളം സംഭരിച്ചിരിക്കുന്ന വിവിരം .ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *