ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു

ഹൈദരബാദ്: അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു. പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി വിവിധ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് എം.പി ടി സുബ്ബരാമി റെഡ്ഡിയുമായും മുന്‍ കേന്ദ്രമന്ത്രി പള്ളം രാജുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകാതെ അദ്ദേഹം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്ര പ്രദേശ് വിഭജിച്ച്‌ തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജയ് സമൈക്യ ആന്ധ്ര പാര്‍ട്ടിയുമണ്ടാക്കി മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല. അതിന് ശേഷം അദ്ദേഹം രാഷ് ട്രീയത്തില്‍ സജീവമായിരുന്നില്ല. പള്ളം രാജുവുമായുള്ള കൂടിക്കാഴ്ചയില്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ കൂടിക്കാഴ്ചയിലാകും പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നതില്‍ അന്തിമ തീരുമാനമുണ്ടാകുക. തിരിച്ചെത്തുമ്ബോള്‍ ലഭിക്കുന്ന പദവി സംബന്ധിച്ച ചര്‍ച്ചകളും ഈ കൂടിക്കാഴ്ചയിലാകും വിഷയമാകുക.

Leave a Reply

Your email address will not be published. Required fields are marked *