ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് ഇന്ത്യയോട് യു.എസ്

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിറുത്തണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെടും. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അമേരിക്ക ഉന്നയിക്കും. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ അളവ് ഇപ്പോള്‍ മുതല്‍ ഈ രാജ്യങ്ങള്‍ കുറച്ചു തുടങ്ങണമെന്നും നവംബര്‍ നാലോടെ പൂര്‍ണമായി അവസാനിപ്പിക്കണമെന്നുമാണ് യു.എസ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

നിര്‍ദ്ദേശം പാലിക്കാത്ത രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പും അമേരിക്ക നല്‍കിയിട്ടുണ്ട്. ഇറാനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യയിലേയും ചൈനയിലേയും കമ്ബനികള്‍ക്കും ബാധകമാണെന്നും അവര്‍ക്കു മാത്രമായി പ്രത്യേക ഇളവൊന്നും നല്‍കില്ലെന്നും യു.എസ് വ്യക്തമാക്കി.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് കഴിഞ്ഞ മാസം അമേരിക്ക പിന്മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *