കാണാതായ ദിവസം ജെസ്‌ന സുഹൃത്തുമായി 10 മിനിട്ടോളം ഫോണില്‍ സംസാരിച്ചു; പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും ദുരൂഹമായി കാണാതായ ജെസ്‌നയെന്ന പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ വീണ്ടും വഴിത്തിരിവ്. കാണാതായ ദിവസം ജസ്‌ന തന്റെ ആണ്‍സുഹൃത്തുമായി 10 മിനിട്ടോളം ഫോണില്‍ സംസാരിച്ചുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

സൈബര്‍ സെല്ലിന്റെ പരിശോധനയിലാണ് ഫോണ്‍ ചെയ്ത വിവരം ലഭിച്ചത്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ നിഷേധാത്മക നിലപാടുകളാണ് സ്വീകരിച്ചത്. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് തന്നെയാണോ എന്ന നിഗമനത്തിലാണ് പോലീസ് ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് അകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌നയല്ലെന്ന നിലപാടിലാണ് കുടുംബാഗങ്ങള്‍ ഉള്ളത് എന്നാല്‍ സഹപാഠികളും അധ്യാപകരും ഇത് ജസ്‌നയുടേത് തന്നെയാണെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ്. ദൃശ്യങ്ങളില്‍ ജസ്‌നയുടേത് എന്ന് കരുതുന്ന പെണ്‍കുട്ടി മുന്നോട്ട് നീങ്ങിയ ആറ് മിനിട്ടിന് ശേഷം ആണ്‍സുഹത്തിനേയും കാണാന്‍ സാധിക്കും. ഇതുകൂടി കണക്കിലെടുത്താണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *