ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ലഭിച്ചില്ലെന്ന കര്‍ദിനാളി​െന്‍റ വാദം പൊളിയുന്നു

കോട്ടയം: ജലന്ധര്‍ ബിഷപ്പ്​ പീഡിപ്പിച്ചതായി രേഖാമൂലം പരാതി നല്‍കിയില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്​ ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്​ത്രീ ജലന്ധര്‍ ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കലി​െനതിരെ കര്‍ദിനാളിനു നല്‍കിയ പരാതിയുടെ പകര്‍പ്പ്​ പുറത്തായി. 2017 ജൂലൈ 11ന്​ നല്‍കിയ പരാതിയുടെ പകര്‍പ്പാണ്​ പുറത്തു വന്നത്​​.

ബിഷപ്പി​​​െന്‍റ ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്ന്​ പരാതിയില്‍ പറയുന്നു. ബിഷപ്പ്​ നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. താന്‍ സഭ വിട്ടു പോവുന്നതിനെ കുറിച്ച്‌​ ആലോചിക്കുകയാണ്​. ബിഷപ്പി​​​െന്‍റ ചെയ്​തികള്‍ അത്രയും മോശമായതിനാലാണ്​ വിശദമായി എ​ഴുതാത്തത്​. കര്‍ദിനാളിനെ നേരില്‍ കണ്ട്​ പരാതി പറയാന്‍ ആഗ്രഹിച്ചിരുന്നതായും പ്രശ്​നപരിഹാരത്തിന്​ ഇട​െപടണമെന്നും കര്‍ദിനാളിനയച്ച കത്തില്‍ പറയുന്നു.

എന്നാല്‍ ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച്‌​ കുറവിലങ്ങാട്​ മഠത്തിലെ കന്യാസ്​ത്രീയില്‍ നിന്ന്​ സീറോ മലബാര്‍ സഭ ആര്‍ച് ബിഷപ്​ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്​ ആലഞ്ചേരിക്ക്​ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ​ സഭ വക്​താവ്​ അറിയിച്ചിരുന്നത്​. പരാതി ലഭിച്ചതായി മേജര്‍ ആര്‍ച്​ ബിഷപ്പി​​​െന്‍റ കാര്യാലയത്തിലെ രേഖകളില്‍ കാണുന്നി​ല്ലെന്നും പരാതി നല്‍കിയ കന്യാസ്​ത്രീ ആരാണെന്ന്​ മാധ്യമ വാര്‍ത്തകളില്‍നിന്ന്​ വ്യക്​തമല്ലെന്നുമാണ്​ സഭ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *