അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഘത്തിനിരയാക്കിയ ശേഷം ഷേത്രത്തില്‍ വച്ചു ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. രണ്ട് മക്കളുടെ അമ്മയായ മുപ്പതുകാരിയാണ് ക്രൂരതക്ക് ഇരയായത്
ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് സംഘം തിരികെ പോയി. യുവതി 100ല്‍ വിളിച്ച് പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് യുവതി ഒരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.
ബന്ധു പൊലീസില്‍ അറിയിച്ചെങ്കിലും അപ്പോഴേക്കും സംഘം വീണ്ടുമെത്തി യുവതിയെ യാഗ്യശാല ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നു എന്ന് യുവതിയുടെ ഭര്‍ത്താവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. യുവതിയുടെ അവസാന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് നിര്‍ണായക തെളിവാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നും എ ഡി ജി പി പ്രേം പ്രകാശ് വ്യക്തമാക്കി.
