തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ആഗസ്റ്റ് മുതല്‍ പെന്ഷന് അനിശ്ചിതത്വത്തിലായതോടെ സഹകരണ കണ്‍സോര്‍ട്യം വഴി പെന്ഷന് തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗതാഗതസെക്രട്ടറിയുടെ കത്ത്. എന്നാല്‍, സഹകരണ കണ്‍സോര്‍ട്യം പെന്ഷന് പുനരാരംഭിച്ചാല്‍ തുക എങ്ങനെ തിരിച്ചടക്കും, ബാധ്യത ആര്‍ക്കായിരിക്കും എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ബജറ്റില്‍ കെ.എസ്.ആര്.ടി.സിക്ക് പ്രഖ്യാപിച്ച 1000 കോടി രൂപയില്‍നിന്നാണ് പെന്ഷന് ഇനത്തില്‍ സഹകരണ കണ്സോര്ട്യത്തിനുള്ള കടം വീട്ടുന്നത്. നാല് മാസത്തെ പെന്ഷന് കുടിശ്ശികയും ഫെബ്രുവരി മുതല്‍ ആറ് മാസത്തേക്കുള്ള പെന്‍ഷനുമാണ് സഹകരണ കണ്‍സോര്‍ട്യം വഴി വിതരണം ചെയ്തത്.
ധനം, സഹകരണം വകുപ്പുമന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞശേഷമേ തീരുമാനമെടുക്കാനാവൂ. പെന്ഷന് ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റില്‍ ലഭിച്ച 1000 കോടിയില്‍നിന്ന് 584 കോടി വായ്പയും ആറുമാസത്തെ പലിശ 21.7 കോടിയും ചേര്‍ത്ത് 605.70 കോടി രൂപ തിരിച്ചടക്കണം. ശേഷിക്കുന്ന തുക കഴിഞ്ഞ മാസങ്ങളിലെ ശമ്ബള വിഹിതമായി കെ.എസ്.ആര്.ടി.സി കൈപ്പറ്റുകയും ചെയ്തു. ഇനിയുള്ള തുച്ഛമായ തുക ഒരുമാസത്തെ പെന്‍ഷനുപോലും തികയില്ല.
സഹകരണസ്ഥാപനങ്ങള്‍ തുടര്‍ന്നും വായ്പ നല്‍കുന്നതിന് ഇൗടായി നല്കാന് മാനേജ്മെന്റിെന്റ കൈവശം ഒന്നുമില്ല. എസ്.ബി.െഎയുടെ നേതൃത്വത്തിലെ ബാങ്ക് കണ്‍സോര്‍ട്യത്തില്‍നിന്ന് 3000 േകാടി രൂപ വായ്പ വാങ്ങിയ സാഹചര്യത്തില്‍ മറ്റ് കടമെടുക്കലുകള്ക്കും രണ്ട് വര്‍ഷത്തേക്ക് നിയന്ത്രണമുണ്ട്. 39,045 പെന്‍ഷന്‍കാരാണുള്ളത്.
