പനാജി: ടൂറിസ്റ്റുകളുടെ പറുദീസയായ ഗോവയിലെ ബീച്ചുകളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മദ്യനിരോധനമേര്പ്പെടുത്തുന്നു. ആഗസ്റ്റ് 15 മുതല്‍ നിരോധനം നിലവില്‍ വരുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.
ഗോവയിലെ ബീച്ചുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും മദ്യപിച്ചാല്‍ വന്‍തുക ഫൈന്‍ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
തുക എത്രയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഗോവയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിനുള്ള പിഴ നിലവിലുള്ള 100 രൂപയില്‍ നിന്ന് 2500 രൂപയാക്കി ഉയര്‍ത്താനും തീരുമാനമുണ്ട്.
ഇന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഗോവയില്‍ മദ്യപിക്കാനുള്ള സൗകര്യവും മദ്യത്തിന്റെ വിലക്കുറവും ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനം ടൂറിസ്റ്റ് മേഖലക്ക് തിരിച്ചടിയാകുമെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
