കൊല്‍ക്കത്ത: പ്രമുഖ ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര ത്രിണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കകോല്ക്കത്തയിലെ വന്പന് റാലിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് മിത്ര തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്. മിത്രയ്ക്കൊപ്പം കോണ്‍ഗ്രസ് എംഎല്‍എമാരായ സമര് മുഖര്‍ജി, അപുര്‍വ സര്‍ക്കാര്‍, സബിന യാസ്മിന്, അക്റുസ്മാന്, മൊയിനുള്‍ ഹസന് എന്നിവരും തൃണൂലില്‍ ചേര്‍ന്നു.
രണ്ട് തവണ രാജ്യസഭാ അംഗമായിരുന്ന ചന്ദന്‍, ബി.ജെ.പി മോദി-അമിത് ഷാ കുട്ടുകെട്ടില്‍ കേന്ദ്രീകൃതമാകുന്നതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിക്ക് നല്കിയ രാജിക്കത്തില്‍ അദ്ദേഹം ഇത് പ്രത്യേകം സൂചിപ്പിക്കുകയുമുണ്ടായി.ബിജെപിയില്‍നിന്നു പുറത്തേക്കുപോകുന്ന നേതാക്കളുടെ പട്ടികയിലെ അവസാന പ്രമുഖനാണ് മിത്ര.
ദി സ്റ്റേറ്റ്സ്മാന് പത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായാണ് മിത്ര കരിയര്‍ ആരംഭിച്ചത്. നിലവില്‍ ഡല്‍ഹിയിലെ ദി പയനീര്‍ പത്രത്തിന്റെ എഡിറ്ററാണ്. രണ്ടു തവണ രാജ്യസഭാ എംപിയായ നേതാവാണ് മിത്ര.
