കോഴിക്കോട്: ഓണക്കാലത്ത് അന്യസംസ്ഥാന ബസ്സുകളുടേയും സ്വകാര്യ ബസ്സുകളുടേയും ചൂഷണം തടയാന്‍ കെ.എസ്.ആര്.ടി.സി. ആരംഭിക്കുന്ന മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് .താത്കാലിക പെര്‍മിറ്റും അതോടപ്പം 25 ബസ് സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട് .കെ സ് ആര് ടി സി വടക്കന്‍ മേഖല ഉദ്ഘടാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മേഖല തരം തിരിച്ചുള്ള കെ എസ് ആര് ടി സി യാത്ര ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ തരംതിരിവിനെ എതിര്‍ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. അവരുടെ ദുര്‍വ്യാഖ്യാനം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പലരും കെ.എസ്.ആര്.ടി.സിയെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും ശശീന്ദ്രന് പറഞ്ഞു .കെ.എസ്.ആര്.ടി.സിയുടെ ചില്സര്വീസ് ലാഭകരമാണ്. അതു കൊണ്ട് കൂടുതല്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-കോയമ്ബത്തൂര്‍ ചില്സര്വീസും തുടങ്ങും.
