കാ​റു​ക​ളി​ല്‍ കൊ​ണ്ടു​പോ​കും, രാ​വി​ലെ തി​രി​ച്ചെ​ത്തി​ക്കും; ദി​യോ​രി​യ പീ​ഡ​നം വി​വ​രി​ച്ച്‌ പെ​ണ്‍​കു​ട്ടി

ദി​യോ​രി​യ: രാ​ജ്യ​ത്തെ ന​ടു​ക്കി ബി​ഹാ​റി​നു പി​ന്നാ​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ഷെ​ല്‍​ട്ട​ര്‍ ഹോം ​പീ​ഡ​നം. കൂ​ട്ട പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ദി​യോ​രി​യ ജി​ല്ല​യി​ലെ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍​നി​ന്ന് 24 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന 15 പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണ്. ഷെ​ല്‍​ട്ട​ര്‍ ഹോം ​ന​ട​ത്തി​യി​രു​ന്ന ദ​ന്പ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട പ​ത്തു​വ​യ​സു​കാ​രി പോ​ലീ​സി​നു വി​വ​രം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദു​ര​ന്ത​മു​ഖം പു​റ​ത്തു​വ​രു​ന്ന​ത്. ചു​വ​പ്പ്, വെ​ളു​പ്പ്, ക​റു​പ്പ് കാ​റു​ക​ളി​ലെ​ത്തു​ന്ന​വ​ര്‍ രാ​ത്രി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്നും രാ​വി​ലെ തി​രി​കെ കൊ​ണ്ടു​വി​ടു​മെ​ന്നു​മാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ഇ​തേ​തു​ട​ര്‍​ന്ന് പോ​ലീ​സ് ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ റെ​യ്ഡ് ന​ട​ത്തി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഷെ​ല്‍​ട്ട​ര്‍ ഹോം ​ന​ട​ത്തി​യി​രു​ന്ന ഗി​രി​ജ ത്രി​പ​തി, ഭ​ര്‍​ത്താ​വ് മോ​ഹ​ന്‍ ത്രി​പ​തി, ഇ​വ​രു​ടെ മ​ക​ള്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഷെ​ല്‍​ട്ട​ര്‍ ഹോം ​പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി.

പോ​ലീ​സി​നെ സ​മീ​പി​ച്ച പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി. പി​ന്നീ​ട് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ലെ​ത്തി​ച്ചു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ല്‍​നി​ന്നു 300 കി​ലോ​മീ​റ്റ​ര്‍ അ​കെ​ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ന് മു​ന്പ് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ 2017ല്‍ ​ഷെ​ല്‍​ട്ട​ര്‍ ഹോ​മു​ക​ളി​ല്‍ സി​ബി​ഐ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​നു പി​ന്നാ​ലെ ഇ​തി​ന് അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ട്ടു. ന​ട​ത്തി​പ്പി​ല്‍ അ​പാ​ക​ത​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​ത്.

എ​ന്നി​രു​ന്നാ​ലും ഷെ​ല്‍​ട്ട​ര്‍ ഹോം ​സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച പോ​ലീ​സ് ഇ​വി​ടെ എ​ത്തി​യി​രു​ന്നെ​ങ്കി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സ​മ്മ​തി​ച്ചി​ല്ല. എ​ന്നാ​ല്‍ ഇ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തി​ല്‍ പോ​ലീ​സി​നോ​ടു കാ​ര്യ​ങ്ങ​ള്‍ വി​വ​രി​ച്ച​തോ​ടെ അ​തി​വേ​ഗ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ബി​ഹാ​ര്‍ മു​സ​ഫ​ര്‍​പൂ​രി​ലെ സ​ര്‍​ക്കാ​ര്‍ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​ന്‍റെ വാ​ര്‍​ത്ത​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. 30-ല്‍ ​അ​ധി​കം പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നീ​തീ​ഷ് കു​മാ​ര്‍ മ​ന്ത്രി​സ​ഭ​യി​ലെ വ​നി​താ മ​ന്ത്രി​യു​ടെ ഭ​ര്‍​ത്താ​നി​വു നേ​രെ​യും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *