നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് വി എസ് സുനില്‍ കുമര്‍

തിരുവനതപുരം: മഴക്കെടുതിയില്‍ സര്‍ക്കാര്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സിനില്‍ കുമര്‍. കനത്ത നാശനഷ്ടമുണ്ടാക്കുന്ന മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കൃഷി നഷ്ടപ്പെട്ട എല്ലാ കര്‍ശകര്‍ക്കും സര്‍ക്കര്‍ സഹായം ഉറപ്പ് വരുത്തും. കഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് കൃഷിയെ ആണെന്നും കൃഷി മന്ത്രി വ്യക്തമാക്കി.

കനത്ത മഴയെ തുര്‍ടര്‍ന്ന് പൂര്‍ണ സംഭരന ശേഷിയിലെത്തിയതോടെ സംസ്ഥാനത്തെ 22ഓളം ഡാമുകള്‍ തുറന്നത് നാശ നഷ്ടങ്ങളുടെ തോത് വര്‍ധിപ്പിക്കുകയായിരുന്നു. ഇടുക്കി അണക്കെട്ടിലെ 5 ഷട്ടറുകള്‍ തുറന്നതോടെ സെക്കന്റില്‍ 6 ലക്ഷം ലിറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *