കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ കൊച്ചി തീരത്തേക്ക്, രക്ഷക്ക് കമാന്‍ഡോകളും

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടിപ്പുഴയുടെ ഒരുകിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഉടന്‍ മാറണം, ആലുവയില്‍ ഇപ്പോള്‍ വെള്ളമെത്തിയതിന്റെ അരകിലോമീറ്റര്‍ പരിധിയിലുള്ളവരും ഒഴിയണം, വ്യോമസേനയുടെ 10 ഹെലികോപ്റ്റര്‍ കൂടി അനുവദിച്ചിട്ടുണ്ട്, കരസേനയും കോസ്റ്റ് ഗാര്‍ഡിന്റെ 2 കപ്പലുകളും ഉടന്‍ എത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരിത പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പായ്ക്കറ്റ് വെള്ളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മഴക്കെടുതിയില്‍ ആകെ 256 പേരാണ് ഇന്നലെ വരെ മരിച്ചത്. ഇന്ന് 8 പേര്‍ നെന്‍ മാറയിലും മരിച്ചതായും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *