കേരളം മഹാപ്രളയത്തില്‍; മരണസംഖ്യ 50 കടന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​ക​ളി​ല്‍ ഇ​ന്ന് മാ​ത്രം 20 പേര്‍ മരിച്ചു. ഇതോടെ ബുധനാഴ്ചയും ഇന്നുമായി മരിച്ചവരുടെ എണ്ണം 51 ആയി. ക​ന​ത്ത മ​ഴ സം​സ്ഥാ​നം മു​ഴു​വ​ന്‍ തു​ട​രു​ക​യാ​ണ്. പ​ല​യി​ട​ത്തും ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും തു​ട​രു​ക​യാ​ണ്. പ​ല​രേ​യും കാ​ണാ​താ​യ വാ​ര്‍​ത്ത​ക​ളും പുറത്തുവരുന്നുണ്ട്. അ​ടി​യ​ന്ത​ര സഹായത്തിന് 1077 എ​ന്ന ടോള്‍ ഫ്രീ ന​മ്ബ​റി​ല്‍ വി​ളി​ക്കാം.

മ​ല​പ്പു​റം ഊ​ര്‍​ങ്ങാ​ട്ടേ​രി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ര​ണ്ട് പേ​ര്‍ കൂ​ടി മ​രി​ച്ചു. തൃശൂര്‍ വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ വീ​ണ്ടും ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. നാ​ല് വീ​ടു​ക​ള്‍ മ​ണ്ണി​ന​ടി​യി​ലാ​യി. ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ വീ​ഴു​മ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ടി. ക​ല്‍​പി​നി​യി​ല്‍ വീ​ടു​ത​ക​ര്‍​ന്ന് ഒ​രു കു​ട്ടി മ​രി​ച്ചു . കോ​ഴി​ക്കോ​ട് തി​രു​വ​മ്ബാ​ടി​യി​ലും മു​ക്ക​ത്തും ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. തൃ​ശൂ​ര്‍ പൂ​മ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ വീ​ടു​ത​ക​ര്‍​ന്ന് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ വെ​റ്റി​ല​പ്പാ​റ​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കോട്ടയം ജില്ലയിലെ തീ​ക്കോ​യി വെ​ള്ളി​കു​ളം ടൗ​ണി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നാ​ലു​പേ​ര്‍ മ​രി​ച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.

സംസ്ഥാനത്ത് അ​തീ​വ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി രാ​ജ്നാ​ഥ് സിംഗിനെയും വി​ളി​ച്ചു കൂടുതല്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്താ​മെ​ന്ന് ഇ​രു​വ​രും മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.​

ഭോ​പ്പാ​ലി​ല്‍ നി​ന്നും പൂ​നെ​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചു. പ​ന്പ​യാ​ര്‍ നി​റ​ഞ്ഞു ക​വി​ഞ്ഞ​തി​നാ​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി പേ​ര്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സൈ​ന്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

റെ​യി​ല്‍വേ ​ട്രാ​ക്കു​ക​ളി​ലേ​യ്ക്ക് മ​ണ്ണി​ടി​ച്ചി​ലും വെ​ള​ളം ക​യ​റി​യ​തി​നാ​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള മു​ഴു​വ​ന്‍ ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് 20 പെ​രെ സൈ​ന്യം വ്യോ​മമാ​ര്‍​ഗം ര​ക്ഷ​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു. കൊച്ചി മെട്രോയും കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *