നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ പ്രളയദുരന്തമാണ് കേരളം നേരിട്ടതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടെന്നും മന്ത്രി പറഞ്ഞു.

വീടുകള്‍ ശുചീകരിക്കാന്‍ ജനകീയ ദൗത്യം ഉണ്ടാകണം. ഇതിനായുള്ള തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാം. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പും തദ്ദേശവകുപ്പും പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ താത്കാലികമായി നിയമിക്കും. മന്ത്രി പറഞ്ഞു.

കൊല്ലത്ത് നിന്ന് മാത്രം 642 വള്ളങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. സംസ്ഥാനം ഒട്ടാകെ 2,884 മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പണയംവച്ചാണ് പ്രവര്‍ത്തിച്ചത്. നൂറിലേറെ ടിപ്പര്‍ ലോറികളും കൊല്ലത്തുനിന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

രണ്ട് ദിവസത്തിനകം നശിച്ചുപോയ ബോട്ടുകളുടെ കണക്കെടുക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കും. ഇവരെ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കും. സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് ആര്‍ക്കും സഹായം നിഷേധിക്കില്ല. മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *