ഡല്‍ഹീ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിനു വിദേശ രാജ്യങ്ങളുടെയും സംഘടനകളുടെയും സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അറേബ്യന്‍ രാജ്യങ്ങളും ജപ്പനും ഐക്യരാഷ്ട്ര സഭയുമടക്കം കേരളത്തിന് സഹയങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതില്‍ കേരളം തൃപ്തരാണ്. രാജ്യത്തിനു തന്നെ സ്ഥിതി നിയന്ത്രിക്കാനാകുമെന്നും മറ്റു രാജ്യങ്ങളുടെയും അന്തര്‍ദേശീയ സംഘടനകളുടെയും സഹായങ്ങള്‍ നിലവില്‍ ആവശ്യമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
പ്രളയക്കെടൂതിയില്‍ 20000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാധമിക അവലോകനത്തില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്. വിശദമായ അവലോകനത്തില്‍ ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത. അടിയന്തരമായി 2000 കോടി ആവശ്യപ്പെട്ട കേരലത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത് 500 കോടി മാത്രമാണ്. ഇത് പര്യാപ്തമല്ലെന്ന് മനസിലാക്കിയാണ് വിവിധ സംഘടനകളും രാജ്യങ്ങളും കേരലത്തിന് സഹായങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതിനു വിലങ്ങുതടിയാവുകയാണ്.
