പ്രളയക്കെടുതി; തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത നാശനഷ്ടങ്ങളാണ് പ്രളയക്കെടുതി മൂലം കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രാഥമികമായ വിലയിരുത്തലിനേക്കാള്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയക്കെടുതിയുടെ ഭാഗമായി വീടുകള്‍ നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നിരവധി വാഹനങ്ങളാണ് വെള്ളവും ചെളിയും കയറി ഉപയോഗശൂന്യമായിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്ബനികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് അവ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. അതോടൊപ്പം തന്നെ ഓണാവധി കഴിഞ്ഞ് ബാങ്കുകള്‍ തുറന്നാല്‍ ഉടന്‍ തന്നെ പതിനായിരം രൂപാ വീതം അക്കൗണ്ടിലേക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *