പ്രളയത്തില്‍ തകര്‍ന്നത് 168 ആശുപത്രികള്‍, നഷ്ടം 120 കോടി

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ 168 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ കേടുപാടുണ്ടായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പ്രാഥമിക കണക്ക് പ്രകാരം 120കോടിയുടെ നാശനഷ്ടമുണ്ടായി. 22 ആശുപത്രികള്‍ പൂര്‍ണമായി തകര്‍ന്നു. 50 എണ്ണത്തിന് വലിയ തോതിലും 96 എണ്ണം ഭാഗികമായും കേടുണ്ടായി. ആശുപത്രി കെട്ടിടങ്ങള്‍ക്ക് 80 കോടിയുടെയും ഉപകരണങ്ങള്‍ക്ക് 10 ഉം ഫര്‍ണിച്ചറുകള്‍ക്ക് 10 ഉം മരുന്നുകള്‍ക്ക് 20കോടിയും നഷ്ടമുണ്ടായി. തകര്‍ന്ന ആശുപത്രികള്‍ വാടക കെട്ടിടത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കും.

ചില അഭ്യുദയകാംക്ഷികള്‍ ആശുപത്രികള്‍ പുതുക്കി പണിയുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ ഏജന്‍സികള്‍ മുന്നോട്ട് വരണം. ഉപയോഗ്യമല്ലാത്ത 22 ആശുപത്രികളുടെ പുനര്‍നിര്‍മാണത്തിന് മാത്രം 50.05കോടി വേണം. വലിയതോതില്‍ കേടുപാട് പറ്റിയ 50 ആശുപത്രികള്‍ക്ക് 20.30കോടി ചെലവാകും. ഭാഗീകമായ രീതിയില്‍കേടുപാടുണ്ടായ 96 ആശുപത്രികളുടെ നവീകരണത്തിനായി 9.65കോടിയും വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *