ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്ബ് ദുരിതാശ്വാസ നിധിയിലേക്ക് ശമ്ബളം നല്‍കിയത് താനാണെന്ന് ചെന്നിത്തല

വിമര്‍ശനങ്ങളോട് അസഹിഷ്‌ണുക്കളായിട്ട് കാര്യമില്ലെന്നും സര്‍ക്കാരിന്റെ വീഴ്‌ചകള്‍ നിരന്തരം ചൂണ്ടിക്കാട്ടുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്ബുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്ബളം നല്‍കിയത് താനാണെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ ചെന്നിത്തല കുറിച്ചു.

സംഭാവനയായി ലഭിക്കുന്ന കോടികള്‍ മുതല്‍ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്കു മാറ്റണമെന്നും, ഓഖി ദുരന്തത്തില്‍ ലഭിച്ച തുകയില്‍ സംഭവിച്ച പിഴവ് ഇനി ഉണ്ടാകാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും ആവശ്യപ്പെടുന്നതിന് മുന്‍പേ ഒരു മാസത്തെ ശമ്ബളം നല്‍കിയത് ഞാനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്ബയിന്‍ തള്ളിക്കളയണം എന്നും ഫേസ്ബുക്കില്‍ എഴുതിയത് ഓര്‍ക്കുമല്ലോ. ദുരിത ബാധിതരെ സഹായിക്കാന്‍, വേദനയെ മറികടക്കാന്‍ സര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കുന്ന കാര്യം നിങ്ങള്‍ക്ക് അറിയാം. ഇതോടൊപ്പം സര്‍ക്കാരിന്റെ വീഴ്ചകളെ നിരന്തരം ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കും. വിമര്‍ശനങ്ങളോട് അസഹിഷ്ണുക്കളായിട്ട് കാര്യമില്ല.ജനങ്ങളുടെ വിയര്‍പ്പില്‍ നിന്നും ഒരു ഓഹരിയാണ് കേരളത്തിന്റെ വീണ്ടെടുപ്പിനായി മാറ്റിവയ്ക്കുന്നത്.സംഭാവനയായി ലഭിക്കുന്ന കോടികള്‍ മുതല്‍ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്കു മാറ്റണം.

ഓഖി ദുരന്തത്തില്‍ ലഭിച്ച തുക ഉപയോഗിച്ചുള്ള പദ്ധതികള്‍ പരിശോധിച്ച്‌ വരുന്നു എന്ന പല്ലവിയാണ് പത്തുമാസം ആകുമ്ബോഴും കേള്‍ക്കുന്നത്. ഇത്തരം ഒരു വീഴ്‌ച ഇനി ഉണ്ടാകാന്‍ പാടില്ല’.

Leave a Reply

Your email address will not be published. Required fields are marked *