ആലപ്പുഴയിലും കോഴിക്കോട്ടും ഇടുക്കിയിലും പകര്‍ച്ചവ്യാധി മരണം

കോ​ഴി​ക്കോ​ട്: മ​ഴ​ക്കെ​ടു​തി മാ​റി വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ള്‍ സം​സ്ഥാ​നം പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​തി​യി​ല്‍. കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി പനി ബാധിച്ച്‌ ഒന്‍പത് പേര്‍ മരിച്ചു.

കോഴിക്കോട്ട് എലിപ്പനി ബാധിച്ച്‌ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയുടെ പല ഭാഗത്തും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 64 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധി പിടിപെട്ട് അഞ്ചുപേരാണ് ഇതുവരെ മരിച്ചത്. ഇടുക്കിയില്‍ ഒരാളും ഇതിനോടകം മരിച്ചിട്ടുണ്ട്. എന്നാല്‍ എലിപ്പനി ബാധിച്ചാണോ ഇവര്‍ മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്താകെ പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

കോഴിക്കോട്ട് എലിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊ​ര്‍​ജി​ത​മ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. എ​ലി​പ്പ​നി വ്യാ​പ​ക​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 16 താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ ഇ​ന്ന് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ശു​പ​ത്രി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. കാ​ക്കൂ​ര്‍, ചെ​റു​വ​ണ്ണൂ​ര്‍, ബേ​പ്പൂ​ര്‍, ച​ക്കി​ട്ട​പ്പാ​റ, ചൂ​ലൂ​ര്‍, കാ​ക്കോ​ടി, കു​ണ്ടു​ത്തോ​ട്, കു​ന്ന​മം​ഗ​ലം, മൂ​ഴി​ക്ക​ല്‍, പെ​രു​വ​യ​ല്‍ , പു​തു​പ്പാ​ടി, ത​ണ്ണീ​ര്‍​പ​ന്ത​ല്‍ , വാ​ണി​മേ​ല്‍, വേ​ളം, മ​രു​തോ​ങ്ക​ര, തി​രു​വ​മ്ബാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

സ​ബ്‌​സെ​ന്‍റ​റു​ക​ളി​ല്‍ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​വി​ടെ​യാ​യി​രി​ക്കും ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​ക. അല്ലെങ്കില്‍ കെ​ട്ടി​ട​ങ്ങ​ള്‍ വാ​ട​യ്ക​ക്കെ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് ന​ല്‍​കും. ഇ​ത്ത​ര​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള 16 പി​ജി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സേ​വ​ന​മാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. 16 ന​ഴ്‌​സു​മാ​രെ​യും നി​യ​മി​ച്ചു. 82 ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ കോഴിക്കോട്ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 52 പേ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​മി​ച്ചു. മ​റ്റു​ള്ള​വ​രേ​യും ഉ​ട​ന്‍ നി​യ​മി​ക്കും.

മ​ഞ്ഞ​പ്പി​ത്തം, സന്നിപാതജ്വരം, അതിസാരം, വ​യ​റി​ള​ക്കം എന്നിവയാണ് വിവിധ പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് വയറിളക്കം മൂലമുണ്ടാകുന്ന നി​ര്‍​ജ്ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ വേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *