ദുബായ്: മലയാളിയായ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ക്ലിനിക് ഉടമ കൂടിയായ മലയാളി ഡോക്ടറെ അപ്പീല്‍ കോടതി മതിയായ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 2017 ഓഗസ്റ്റിലാണ്
അന്‍പത്താറുകാരനായ ക്ലിനിക് ഉടമ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ക്ലിനിക് ഉടമയ്ക്കെതിരെ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കീഴ്ക്കോടതി ക്ലിനിക് ഉടമയെ വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. ക്ലിനിക് ഉടമയ്ക്കു വേണ്ടി അഡ്വ. ഹെസ്സ അല്‍ ജാബ്രി ഹാജരായി. ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്നു കാണിച്ച് വനിതാ ഡോക്ടര്‍ മുന്‍പ് തൊഴില്‍ക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവു കിട്ടിയിരുന്നില്ല.
