ഫണ്ട് പിരിച്ചാല്‍ മാത്രം പോരാ, കൊടുക്കുകയും വേണമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മഹാപ്രളയത്തില്‍പ്പെട്ട കേരളത്തിനായി ദുരിതാശ്വാസ ഫണ്ട് പിരിച്ചാല്‍ മാത്രം പോര, അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ അത് കൊടുക്കുകയും വേണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രളയബാധിതരായ സാധാരണക്കാരന് ജീവിതം തുടങ്ങാനുള്ള സഹായമായാണ് 10,000 രൂപ പ്രഖ്യാപിച്ചത്. നല്‍കാനുള്ള പണം സമയത്തിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സന്നദ്ധ സംഘടനകളുടെ സഹായം ലഭിച്ചതുകൊണ്ട് സാധാരണക്കാര്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച 10,000 ഇതുവരെ കൊടുത്ത് തുടങ്ങിയിട്ടില്ല. പിരിച്ചെടുത്ത ഫണ്ട് പാവപ്പെട്ടവര്‍ക്ക് നല്‍കണം. ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചു സര്‍ക്കാരിന്റെ സാമ്ബത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫണ്ട് എഡിബിയില്‍ നിന്നോ ലഭ്യമായ സ്രോതസുകളില്‍ നിന്നോ കണ്ടെത്തണം. ദുരിതാശ്വാസ ഫണ്ടിനായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന യുഡിഎഫിന്റെ ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനം പ്രതിസന്ധിയില്‍ നില്‍ക്കുമ്ബോള്‍ മുഖ്യമന്ത്രി ചുമതല കൈമാറാതെ വിദേശത്തേക്ക് പോയത് ആശങ്ക ഉയര്‍ത്തുന്നതായും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *