തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം നല്‍കണമെന്ന് ഉത്തരവിനെതിരെ പ്രതിഷേധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രതിപക്ഷ സംഘടനയ്ക്കുമെതിരെ ധനമന്ത്രി തോമസ് ഐസക്. ശമ്ബളം തരില്ലെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് ചമ്മലുണ്ടാകും. അതിന്റെ പേരില്‍ സമരവും പ്രതിഷേധവും ആവശ്യമുണ്ടോയെന്ന് ധനമന്ത്രി ചോദിച്ചു. സമരം ചെയ്യുന്നവര്‍ അടിസ്ഥനശമ്ബളം മാത്രം നല്‍കിയ 2002ലെ കാര്യം മറക്കരുതെന്നും തോമസ് ഐസക് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം ഒന്നിച്ചോ 10 തവണകളായോ സംഭാവനയായി നല്‍കണമെന്നും താല്‍പര്യമില്ലാത്തവര്‍ അക്കാര്യം പ്രസ്താവനയായി എഴുതി നല്‍കിയാല്‍ ഒഴിവാക്കുമെന്നുമാണ് ധനവകുപ്പിന്റെ ഉത്തരവ്. സെപ്റ്റംബറിലെ ശമ്ബളംമുതല്‍ വിഹിതം പിടിക്കും. പ്രതിപക്ഷ അധ്യാപക സര്‍വീസ് സംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശമ്ബളം പിടിക്കാനുള്ള സമ്മതപത്രം വേണമെന്ന വ്യവസ്ഥ അംഗീകരിച്ചിട്ടില്ല. എന്നാല്‍, പി.എഫ്., ആര്‍ജിതാവധി എന്നീ ഇനത്തില്‍നിന്ന് വിഹിതം നല്‍കാം എന്നതുള്‍പ്പെടെ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നല്‍കുന്ന തുകയുടെ ഗഡുക്കളുടെ എണ്ണം കൂട്ടിയിട്ടില്ല. ശമ്ബളപരിഷ്‌കരണത്തിലെ കുടിശ്ശികത്തുക നിധിയിലേക്ക് ഈടാക്കും. ഈ സെപ്റ്റംബറിലെ ഗ്രോസ് സാലറി അടിസ്ഥാനമാക്കിയാണ് ഒരുമാസത്തെ ശമ്ബളത്തുക കണക്കാക്കുക. ഇങ്ങനെ ഒരുമാസത്തെ ആകെ ശമ്ബളത്തിന് തത്തുല്യമായ തുകയായിരിക്കും പത്ത് ഗഡുക്കളായി ഈടാക്കുക.
