തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം കേസുകളില്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുതെന്നും ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
തെളിവുകള്‍ ശേഖരിക്കുന്ന നടപടികളെ തടസ്സപ്പെടുത്തുന്നത് ശരിയല്ല. തെളിവുണ്ടെങ്കില്‍ പാതിരിയായാലും മുക്രിയായാലും രക്ഷപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളില്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും. കന്യാസ്ത്രീകളുടെ സമര കോലാഹലങ്ങള്‍ക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണ്. രാഷ്ട്രീയപ്രചരണത്തിന്റെ ഭാഗമാണ് സമരം. സിപിഎമ്മിനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
