ആലപ്പുഴയില്‍ വീട്ടമ്മയെ കൊന്ന് ജനാലയില്‍ കെട്ടിത്തൂക്കി, പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കറ്റാനം കണ്ണനാകുഴിയില്‍ വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ സുഹൃത്തുമായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍ വീട്ടില്‍ ജെറിന്‍ രാജുവിനെയാണ് പൊലീസ് പിടികൂടിയത്.

മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52) യാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. പിന്നീട് ജനാലയില്‍ കെട്ടിത്തൂക്കി തെളിവ് നശിപ്പിക്കാന്‍ വീടിന് ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് ജെറിന്‍ രക്ഷപ്പെട്ടത്. ഇയാള്‍ നേരത്തെ ക‌ഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *