ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജെയിംസിന്റെ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്. കേസ് സംബന്ധിച്ച ഫയല്‍ ഐ ജി മനോജ് ഏബ്രഹാം ഇന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറും.
പത്തനംതിട്ട മിക്കൂട്ടതറയില്‍ നിന്ന് ആറ് മാസം മുമ്ബാണ് ജസ്‌നയെ കാണാതായത്. മുണ്ടക്കയത്തുനിന്ന് ജസ്‌ന ബസ് കയറിപ്പോകുന്നത് റോഡ് വക്കിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് മാത്രമാണ് ആറുമാസം അന്വേഷിച്ചിട്ടും ലോക്കല്‍ പൊലീസിന് ലഭിച്ച ആകെയുള്ള തെളിവ്. ഞാന്‍ മരിക്കാന്‍ പോവുന്നുവെന്ന് ഒരു സുഹൃത്തിന് മൊബൈല്‍ ഫോണിലൂടെ അയച്ച മെസേജും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണം വഴിമുട്ടുകയായിരുന്നു. .
