തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ചര്‍ച്ച നടത്തും. തിങ്കളാഴ്ചയാണ് വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത്. ശബരിമല സ്ത്രീപ്രവേശനത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാറിന്റെ ശ്രമം.
അതേസമയം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും ഇന്ന് തന്ത്രിമാരുമായി ചര്‍ച്ച നടത്തും. തന്ത്രിമാരായ താഴമണ്‍ മഠത്തിലെ കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, കണ്ഠര് മഹേഷ് മോഹനര് എന്നിവരോട് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കെത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎം നയമെന്ന് നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. വിധി യുദ്ധം ചെയ്തു നടപ്പാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
