ബ്രൂവറില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊ​ച്ചി: ബ്രൂ​വ​റി​ അ​നു​മ​തി​ക​ളി​ല്‍ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി. ബ്രൂ​വ​റി​ക​ള്‍ അ​നു​വ​ദി​ച്ച​ത് ച​ട്ടം ലം​ഘി​ച്ചാ​ണെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി. ബ്രൂ​വ​റി, ഡി​സ്റ്റി​ല​റി യൂ​ണി​റ്റു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ര്‍​ജി കോ​ട​തി ത​ള്ളി​യ​ത്.

ച​ട്ടം ലം​ഘി​ച്ചാ​ണ് ലൈ​സ​ന്‍​സ് ന​ല്‍​കി​യ​തെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ത് തി​രു​ത്തി​യ​ല്ലോ എ​ന്നും ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ​രൂ​ക​രാ​ണെ​ന്നും കോ​ട​തി നിരീക്ഷി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. വി​ഷ​യം സ്വ​ത​ന്ത്ര ഏ​ജ​ന്‍​സി​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണമെന്ന് എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി. ബ്രൂ​വ​റി, ഡി​സ്റ്റി​ല​റി ക​മ്ബ​നി​ക​ളെയും എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​ന്നി​വ​രെ​യും എ​തി​ര്‍ ക​ക്ഷി​ക​ളാ​ക്കി​ക്കൊ​ണ്ടാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *