മീ ടു കാമ്ബയിനില്‍ പെട്ട മുകേഷ്, എം.എല്‍.എ സ്ഥാനം രാജിവച്ചൊഴിയണമെന്ന് കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. അദ്ദേഹം അതിന് മടിക്കുന്നെങ്കില്‍ രാജി ചോദിച്ച് വാങ്ങാന്‍ സി.പി.എം തയ്യാറാവണം. മുകേഷിനെതിരെ പുറത്ത് വന്ന വാര്‍ത്തകളേക്കാള്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നതെന്നും, വളരെ മോശമായ വാക്കുകളാണ് എം.എല്‍.എ പ്രയോഗിക്കുന്നതെന്നും ബിന്ദു കൃഷ്ണ ആരോപിക്കുന്നു.
സി.പി.എമ്മിന്റെ ഇന്നത്തെ അവസ്ഥ ലജ്ജിപ്പിക്കുന്നതാണ്, പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന പീഡന കേസുകള്‍ പൊലീസിന് അന്വേഷിക്കാന്‍ നല്‍കാതെ പാര്‍ട്ടി നേരിട്ട് അന്വേഷിക്കുകയാണ്. ഇത്തരം കേസുകള്‍ അന്വേഷിച്ച് നിയമവകുപ്പ് മന്ത്രി എ.കെ ബാലനും, എംപി ശ്രീമതി ടീച്ചറിനും മന്ത്രിയുടെയും, എം.പിയുടെയുമൊക്കെ പണി ചെയ്യാനുള്ള സമയം കിട്ടാറില്ലെന്നും ബിന്ദു കൃഷ്ണ പരിഹസിക്കുന്നു.
