ശബരിമലയില്‍ അക്രമം നടത്തുന്നത് കള്ളും കഞ്ചാവും ഉപയോഗിക്കുന്ന ആര്.എസ.എസ് പ്രവര്‍ത്തകരാണെന്നു മന്ത്രി ഇ. പി ജയരാജന്.
മന്ത്രി കടകംപള്ളി സുരേന്ദ്രന് ആക്ടിവിസ്റ്റുകളുടെ നിലപടുകളെ സംരക്ഷിക്കാന്‍ കൂട്ട് നില്‍ക്കില്ലെന്നും,വിശ്വാസികളെ സംരക്ഷിക്കുകയുംചെയ്യുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രി ഇ. പി ജയരാജന് കോടതി വിധി നടപ്പാക്കുകയും അതിനുള്ള എല്ലാ സുരക്ഷയും ക്രമീകരിക്കുമെന്നും പ്രതികരിച്ചു.
കടകംപള്ളിയുടെ അഭിപ്രായത്തെ അദ്ദേഹത്തോട് തന്നെ വ്യക്തമാക്കാനും ഇ.പി ജയരാജന് പറഞ്ഞു.
ആക്ടിവിസ്റ്റുകളുടെ ശക്തിപ്രകടിപ്പിക്കാനുള്ള ഇടമല്ല. ഇവരുടെ താല്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല. ആക്ടിവിസ്റ്റുകള്‍ പല നിലപാടുമായി വരുന്നവരാണ്. ഇവരുടെ നിലപാട് നടത്താന്‍ സര്‍ക്കാര്‍ കൂട്ട നില്‍ക്കില്ല. ഭക്തരായ സ്ത്രീകള്‍ എത്തിയാല്‍ സംരക്ഷണം നല്‍കുമെന്നാണ് മന്ത്രി കടകംപള്ളി പറഞ്ഞത്.
മന്ത്രി സഭയില്‍ തന്നെ ഒരു ഭിന്നത അഭിപ്രായമാണ് നിലവില്‍ ഉണ്ടാകുന്നത്.
