പത്തനംതിട്ട: സന്നിധാനത്ത് പ്രവേശിക്കണം എന്ന ആവശ്യവുമായി എത്തിയ കഴക്കൂട്ടം സ്വദേശിനിയായ യുവതിയും മടങ്ങുന്നു. 46 കാരിയായ മേരി സ്വീറ്റി എന്ന യുവതിയാണ് പൊലീസിന്റെ നിര്‍ദേശ പ്രകാരം മലചവിട്ടാതെ തിരിച്ചിറങ്ങുന്നത്.
പള്ളിയിലും മോസ്‌കിലും ക്ഷേത്രത്തിലും പോകാറുണ്ട്. താന്‍ ഒരു അയ്യപ്പ ഭക്തയാണ്. അതിനാല്‍ സന്നിധാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണം എന്നുമായിരുന്നു മേരിയുടെ ആവശ്യം. തന്നെ ഒരു ബാഹ്യ ശക്തി നിയന്ത്രിക്കുന്നുണ്ടെന്നും മേരി പറഞ്ഞിരുന്നു.
യുവതിക്ക് സുരക്ഷ ഒരുക്കില്ലെന്നും യാത്രയില്‍ നിന്നും പിന്മാറണം എന്നും പൊലീസ് മേരിയോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. യുവിതികള്‍ സന്നിധാനത്തേക്ക് പോയാല്‍ വീണ്ടും വലിയ രീതിയുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകും. യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കും എന്ന തന്ത്രിയുടെ നിലപാടും മേരിയെ പൊലീസ് അറിയിക്കുകയായിരുന്നു. ആദ്യം മലചവിട്ടാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് മടങ്ങാം എന്ന് യുവതി സമ്മതിക്കുകയായിരുന്നു.
സമരക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകയായ കവിതയും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും നേരത്തെ തന്നെ തിരിച്ചിറങ്ങിയിരുന്നു. നട അടയ്ക്കും എന്ന തന്ത്രി നിലപാട് ഐജി ശ്രീജിത്ത് യുവതികളെ അറിയിക്കുകയും തിരിച്ചിറങ്ങാം എന്ന് അവര്‍ സമ്മതിക്കുകയുമായിരിന്നു.
