ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂവെന്ന നിലയില്‍ പന്പയില്‍ എത്തിയ യുവതിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. മഞ്ജുവിന്റെ പേരില്‍ ക്രിമിനല്‍ കേസുള്ളതിലാണ് അനുമതി നിഷേധിച്ചത്. ഇവരുടെ പേരില്‍ കേസുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മതി മഞ്ജുവിന് മല കയറാന്‍ അനുമതി നല്‍കുന്നതെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കേരള ദളിത് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ മഞ്ജുവാണ് പതിനെട്ടാം പടി ചവിട്ടണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മഞ്ജു പന്പയിലെത്തിയത്. ശബരിമലയില്‍ ദര്‍ശനം നടത്തണമെന്നും അതിന് പൊലീസ് സുരക്ഷ വേണമെന്നും മഞ്ജു ആവശ്യപ്പെട്ടു.പൊലീസുദ്യോഗസ്ഥര്‍ മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതോടെ ഉന്നത ഐ.ജി മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, എ.ഡി.ജി.പി അനില്‍കാന്ത് തുടങ്ങിയവര്‍ പന്പയിലെ സ്റ്റേഷനിലെത്തി മഞ്ജുവായി ചര്‍ച്ച നടത്തി. എന്നിട്ടും മഞ്ജു പിന്മാറാന്‍ കൂട്ടാക്കിയില്ല. സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യര്‍ത്ഥനയും യുവതി തള്ളി. സന്നിധാനത്ത് കനത്ത മഴയാണെന്നും ഇപ്പോള്‍ യാത്ര സുരക്ഷിതമല്ലെന്നും പൊലീസ് യുവതിയോട് പറഞ്ഞു. എന്നാല്‍ അവര്‍ വഴങ്ങാന്‍ തയ്യാറായില്ല. സുപ്രീം കോടതി വിധിയുണ്ടെന്നും തനിക്ക് സുരക്ഷ ഒരുക്കണമെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു.
പ്രതിഷേധവുമായി രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തില്‍ മഞ്ജുവിനെ കൊണ്ടുപോയാല്‍ അത് പ്രശ്നങ്ങള്‍ വഷളാക്കുമെന്നും പൊലീസ് കരുതുന്നു. ഇതോടൊപ്പം മഞ്ജുവിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ഏതെങ്കിലും കേസുകളുണ്ടോ എന്നും പരിശോധിക്കുന്നു. താന്‍ വിശ്വാസിയാണെന്നും വ്രതമെടുത്താണ് അയ്യപ്പനെ കാണാന്‍ എത്തിയതെന്നുമാണ് അവര്‍ പറയുന്നത്.
