തന്ത്രി വെറും ജീവനക്കാരന്‍, നട അടച്ചാല്‍ പിരിച്ചുവിടാം: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ നിയമപരമായ അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണെന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എം.രാജഗോപാലന്‍ നായര്‍. ക്ഷേത്രത്തിന്റെ താന്ത്രിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമേ തന്ത്രിക്ക് അധികാരമുള്ളൂ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. നിലവിലെ പ്രതിഷേധങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയം ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ ചര്‍ച്ചയിലേക്കും കടന്ന സാഹചര്യത്തില്‍ രാജഗോപാലന്‍ നായര്‍ ‘കേരളകൗമുദി ഫ്ളാഷി’നോട് സംസാരിക്കുന്നു: .

തന്ത്രി വെറും ജീവനക്കാരന്‍ . യുവതികള്‍ പ്രവേശിച്ചാല്‍ ശബരിമല ക്ഷേത്രത്തിന്റെ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത് ശുദ്ധ വിഡ്ഢിത്തമാണ്. ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണ ചുമതലയുള്ള ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള വെറുമൊരു ജീവനക്കാരന്‍ മാത്രമാണ് തന്ത്രി. നട അടച്ചാല്‍ തന്ത്രിക്കെതിരെ കടുത്ത നടപടി എടുക്കാം. നോട്ടീസ് പോലും നല്‍കാതെ തന്ത്രിയെ പിരിച്ചുവിട്ട് പകരം മറ്റൊരു തന്ത്രിയെ ദേവസ്വം ബോര്‍ഡിന് നിയമിക്കാനാവും.

ഇത് സംബന്ധിച്ച ചട്ടങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ നിയമാവലിയിലുണ്ട്. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *