ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സ്: ചി​ദം​ബ​ര​ത്തെ ന​വം​ബ​ര്‍ 29വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി. അ​റ​സ്റ്റി​ല്‍​നി​ന്നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ചി​ദം​ബ​രം ഡ​ല്‍​ഹി കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​വ്. ന​വം​ബ​ര്‍ 29വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റു ചെ​യ്യ​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ​യി​ലേ​ക്കു മൗ​റീ​ഷ്യ​സി​ല്‍​നി​ന്ന് 305 കോ​ടി​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ന്നെ​ന്ന കേ​സി​ല്‍ ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2007ല്‍ ​പി. ചി​ദം​ബ​രം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് കാ​ര്‍​ത്തി ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടും ച​ട്ട​ങ്ങ​ളി​ലെ ഇ​ള​വു​ക​ളും നേ​ടി​യെ​ടു​ത്ത​ത്. കാ​ര്‍​ത്തി ഐ​എ​ന്‍​എ​ക്സി​ല്‍​നി​ന്നു ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ഫീ​സാ​യി പ​ത്തു​ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യും സി​ബി​ഐ ക​ണ്ടെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *