മലപ്പും: വ്യോമയാന മന്ത്രി അശോക് ഗജപതി രാജു കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലെ സര്‍വ്വീസുകള്‍ വര്ധിവപ്പിച്ച് മെച്ചപ്പെട്ട സൗകര്യങ്ങള്‍ എയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഒരുക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. നിലവിലുള്ള 44 സര്വീസസുകള് 63 ആക്കി ഉയര്‍ത്തും . കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അധിക സര്‍വീ സുകള് അനുവദിക്കും. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന പുതിയ ആഗമന ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്ട്ടിലെ സോളാര്‍ പാനലിന്റെ ഉദ്ഘാടനം എം.പി. ഇ.അഹമ്മദ് നിര്‍വ്വഹിച്ചു. കരിപ്പൂര്‍ വിമാനത്താവളം സഥിതി ചെയ്യുന്ന സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കേന്ദ്ര സംസ്ഥാന സര്ക്കാററുകള് ഒരുമിച്ചായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ല വിനോദ സഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായതുകൊണ്ട് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ എയര്‍പോര്‍ട്ട് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടി ആധുനികവത്ക്കരിക്കണമെന്ന് മന്തി പറഞ്ഞു. അതിനാവശ്യമായ സഹായങ്ങള്‍ കേന്ദ്ര സര്ക്കാഞര് നല്‍കുമെന്നും മന്ത്രി അറിയിച്ചു. കാര്‍ഗോയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും നിലവില്‍ കാര്‍ഗോയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 2017 ഓടെ പുതിയ ആഗമന ബ്ലോക്കിന്റെ നിര്മാഅണം പൂര്‍ത്തിയാകും. 85 കോടി ചെലവിലാണ് ബ്ലോക്ക് നിര്‍മിക്കുന്നത്. പരിപാടിയില്‍ എം.പി മാരായ എം.കെ. രാഘവന്, പി.വി അബ്ദുല്‍ വഹാബ്, മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എയര്പോര്ട്ട്വൈസ് ചെയര്മാനിന് ആര്.കെ ശ്രീവാസ്തവ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു.
