ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ വെ​ടി​വ​യ്പ്; ല​ങ്ക​ന്‍ മ​ന്ത്രി അ​ര്‍​ജു​ന ര​ണ​തും​ഗെ അ​റ​സ്റ്റി​ല്‍

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ റെ​നി​ല്‍ വി​ക്ര​മ​സിം​ഗെ കാ​ബി​ന​റ്റി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന മു​ന്‍ ക്രി​ക്ക​റ്റ് താ​രം അ​ര്‍​ജു​ന ര​ണ​തും​ഗെ അ​റ​സ്റ്റി​ല്‍. ര​ണ​തും​ഗെ​യു​ടെ ഗ​ണ്‍​മാ​ന്‍ ജ​ന​ക്കൂ​ട്ട​ത്തി​നു നേ​ര്‍​ക്കു ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

പെ​ട്രോ​ളി​യം മ​ന്ത്രി​യാ​യ അ​ര്‍​ജു​ന ര​ണ​തും​ഗെ മ​ന്ത്രാ​ല​യ​ത്തി​ലെ ഓ​ഫീ​സി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്പോ​ള്‍ സി​രി​സേ​ന​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ ത​ട​ഞ്ഞ​താ​ണ് വെ​ടി​വ​യ്പി​നി​ട​യാ​ക്കി​യ​ത്. മ​ന്ത്രി​യെ ബ​ന്ദി​യാ​ക്കാ​ന്‍ ജ​ന​ക്കൂ​ട്ടം ശ്ര​മി​ച്ച​താ​ണു വെ​ടി​വ​യ്പി​നു കാ​ര​ണ​മെ​ന്നു പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തു​ട​ര്‍​ന്ന് പെ​ട്രോ​ളി​യം ഓ​ഫീ​സ് തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് മ​ന്ത്രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച വി​ക്ര​മ​സിം​ഗെ സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ അ​ക്ര​മ​സം​ഭ​വ​മാ​ണി​ത്. വി​ക്ര​മ​സിം​ഗെ​യെ പി​രി​ച്ചു​വി​ട്ട് മു​ന്‍ പ്ര​സി​ഡ​ന്‍റ് മ​ഹി​ന്ദ രാ​ജ​പ​ക്സെ​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ശ്രീ​ല​ങ്ക​യി​ല്‍ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി മൂ​ര്‍​ച്ഛി​ച്ച​ത്.

ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ നാ​യ​ക​നാ​യി​രു​ന്ന ര​ണ​തും​ഗെ 2001-ലാ​ണ് മ​ന്ത്രി​യാ​കു​ന്ന​ത്. യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ല്‍ പാ​ര്‍​ട്ടി അം​ഗ​മാ​യ അ​ദ്ദേ​ഹം വി​വി​ധ മ​ന്ത്രി​സ​ഭ​ക​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ കൈാ​ര്യം ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *