ശ്രീനഗര്‍: ജമ്മുകശ്മരീല് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റമുട്ടുന്നു. ബുദ്ഗാം ജില്ലയിലെ സാഗൂ അരിസാലില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ വെടിവെയ്പ്പുണ്ടാകുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
മൂന്ന് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീരില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്.
ചൊവ്വാഴ്ച പുല്‍വാമ ജില്ലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ രണ്ടു ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയിരുന്നു.
