ശബരിമലയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു- പി.എസ്. ശ്രീധരന്‍പിള്ള

പത്തനംതിട്ട: ശബരിമലയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇത് ചൂണ്ടികാട്ടി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേത് ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണ്. വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണം എന്നും അദ്ദേഹം പറഞ്ഞു. രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് ശബരിമലയില്‍ പോലീസിനെ അണിനിരത്തി സര്‍ക്കാര്‍ നടത്തിയത്.

ശബരിമലയിലെത്തിയവര്‍ക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. സമാധാനത്തോടെ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ല. കഴിഞ്ഞ ദിവസം ക്രമസമാധനത്തെ സംബന്ധിച്ച്‌ ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിട്ടുണ്ട്. ആചാരക്രമവും ഈശ്വര വിശ്വാസവും ഇല്ലാതാക്കണമെന്ന കാഴ്ച്ചപ്പാടോടെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തക്കെതിരെ ആക്രമണനമുണ്ടായെങ്കില്‍ അതുതെറ്റാണ്. 3000 ത്തോളം പോലീസുകാര്‍ അവിടെയുണ്ടല്ലോയെന്നും അവര്‍ നടപടിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഇന്ന് നടന്നത് എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളെ വിശ്വാസമില്ലെന്നും ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറി പോലീസ് മൈക്ക് ഉപയോഗിച്ചതിനെ കുറിച്ച്‌ തനിക്ക് അറിയില്ല. വത്സന്‍ തില്ലങ്കേരി ബി.ജെ.പിയുടെ ഭാഗമല്ല. അതില്‍ വിശദീകരണം ആവശ്യമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശ്രീധരന്‍പിള്ള

Leave a Reply

Your email address will not be published. Required fields are marked *