കോഴിക്കോട്: മുസ്ലിം വ്യക്തി നിയമത്തില്‍ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യമെന്നും സ്ത്രീകളോട് വിവേചനമെന്നും ജസ്റ്റിസ് കമാല്‍ പാഷ. ഖുര്‍ ആനില്‍ പറയുന്ന അവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പുനര്‍ജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാര്‍ഹിക പീഡന നിരോധന നിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലാഖ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്ലിം സ്ത്രീകളോട് വിവേചനം കാട്ടുകയാണ്. പുരുഷന്മാര്‍ക്ക് ഒരേ സമയം നാലു ഭാര്യമാരാവാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കാന്മാരായിക്കൂടെന്നും അദ്ദേഹം ചോദിച്ചു. മതമേലധ്യക്ഷന്മാര്‍ വിധിപറയുമ്പോള്‍ തങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കണം. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു
