കൊച്ചി: സാധാരണക്കാരന്റെ ജീവിതത്തിലേക്കിറങ്ങിയെത്തിയ ഹാസ്യനടന്‍ കലാഭവന്‍ മണിക്ക് ആകസ്മിക മരണം. 45 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് പെട്ടെന്ന് കൊച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണി രാത്രി ഏഴരയോടെയാണ് മരിച്ചത്.മണിയിടെ പെട്ടെന്നുള്ള മരണം സിമാന ലോകത്തെയും തെന്നിന്ത്യയിലെ അദ്ദേഹത്തിന്റെ ആരാധകരെയും ഞെട്ടിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പോലും മണി പലയിടങ്ങിലും ഉല്‍സവ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
മിമിക്രി വേദിയില്‍ നിന്ന് ചലചിത്രവേദിയിലെത്തിയ മണി ഹാസ്യ നടനായും സ്വഭാവ നടനായും തിളങ്ങി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച ഗായകന്‍ കൂടിയായ മണിയുടെ നാടന്‍പാട്ടുകള്‍ കേരളം ഏറ്റുപാടിയിട്ടുണ്ട്.
ചാലക്കുടി സ്വദേശിയായ മണി സാധാരണകുടുംബത്തില്‍ നിന്ന് സിനിമയുടെ ലോകത്തെത്തിയ കലാകാരനാണ്.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന,ദേശീയ ചലചിത്ര ജൂറികളുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചിരുന്നു. ജെമിനി എന്ന തമിഴ്്ചിത്രത്തിലെ അഭിനയത്തിന് 2002 ല്‍ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
ഡോ.നിമ്മിയാണ് ഭാര്യ. ലക്ഷ്്മി മകളാണ്.
