കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരണം 44 ആയി. വടക്കന്‍ കാലിഫോര്‍ണിയയിലെ കാംപ് ഫയറില്‍ 42 പേരും മാലിബുവിലുണ്ടായ വൂള്‍സെ കാട്ടുതീയില്‍ രണ്ടുപേരുമാണ് മരിച്ചതെന്ന് ബുട്ടേ കൗണ്ടി ന്യായാധിപന്‍ കോറി എല്‍. ഹോനെ പറഞ്ഞു.
നവംബര്‍ എട്ടിന് രാവിലെയാണ് പാരഡൈസ് പട്ടണത്തില്‍ തീപ്പിടിത്തമുണ്ടായത്.ഇവിടെനിന്ന് 200 പേരെ കാണാതായി. 1,17,000 ഏക്കറോളം സ്ഥലവും 6,453 വീടുകളും കത്തിനശിച്ചു.
42 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ലോസ് ആഞ്ജലസിലുണ്ടായ വൂള്‍സെ കാട്ടുതീയില്‍ 435 കെട്ടിടങ്ങളെ അഗ്‌നിവിഴുങ്ങി. 57,000 കെട്ടിടങ്ങള്‍ കാട്ടുതീ ഭീഷണിയിലാണ്.
മാലിബുവിലും തൗസന്‍ഡ്‌സ് ഓക്ക്‌സിലും 30 ശതമാനം തീയണയ്ക്കാന്‍ സാധിച്ചു. ഇവിടെ 90,000 ഏക്കര്‍ സ്ഥലം ചാരമായി.കാട്ടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുള്ള ശുപാര്‍ശ ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചിട്ടുണ്ട്
